കെ.എസ്.ടി.യു ജില്ലാ സമ്മേളനം ജനുവരിയിൽ
മലപ്പുറം : കേരള സ്‌കൂൾ ടീച്ചേഴ്സ് യൂണിയൻ ജില്ലാ സമ്മേളനം ജനുവരി മൂന്ന്, നാല് തീയതികളിൽ അരീക്കോട് നടക്കും. പ്രതിനിധി സമ്മേളനം , പൊതു സമ്മേളനം, ശക്തി പ്രകടനം, സർവ്വീസ് ക്ലാസ്, വനിതാ സെഷൻ , അദ്ധ്യാപനത്തിലെ നൂതനരീതികൾ, കുടുംബ സംഗമം, സാംസ്‌കാരിക കൂട്ടായ്മ തുടങ്ങിയ വിവിധ സെഷനുകൾ രണ്ട് ദിവസത്തെ സമ്മേളനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സമ്മേളന സ്വാഗത സംഘയോഗം ജില്ലാ പഞ്ചായത്ത് അരീക്കോട് ഡിവിഷൻ സ്ഥാനാർത്ഥി പി.എ. ജബ്ബാർ ഹാജി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എൻ.പി. മുഹമ്മദലി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് കെ.എം. അബ്ദുള്ള മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന ഭാരവാഹികളായ മജീദ് കാടേങ്ങൽ, പി.കെ.എം. ഷഹീദ്, കെ. ഫസലുൽ ഹഖ്, ഇ.പി.എ. ലത്തീഫ്, ഇസ്മായിൽ പൂതനാരി, ജില്ലാ ജനറൽ സെക്രട്ടറി കോട്ട വീരാൻ കുട്ടി, ട്രഷറർ കെ.എം. ഹനീഫ , ജില്ലാ ഭാരവാഹികളായ ബഷീർ തൊട്ടിയിൽ , ജലീൽ വൈരംങ്കോട്,ഏ.കെ.നാസർ, ഷമീം കാവനൂർ, എ.എം.ഷംസുദ്ധീൻ , കെ.ടി.ഷിഹാബ്, പി.കെ. സെയ്തലവി, കെ.പി. ഫൈസൽ, ടി. വി. റംഷീന,സിപി. കരീം, ലുക്ക്മാൻ അരീക്കോട്, എം.പി.ഹമീദ് അലി,സാജീർ പന്നിപ്പാറ,അബ്ദുൾ നാസർ പൂവത്തി,ഡോ: ലബീദ് നാലകത്ത് ,അമീൻ അസ്സലാഹ്, പി.പി.ഷബീർ ബാബു, നാസർ കണ്ണാട്ടിൽ, സി.ടി.നാസർ, പി.ഹബീബ് റഹ്മാൻ, സജീർ ,റനീം സുഹൂദ് , ഷക്കീല, ഷഫ്ന, ജസീല, മുഹ്സിന, ഷറിൻ എന്നിവർ സംസാരിച്ചു