സൗഹൃദ തണലിൽ സഹപാഠികളുടെ വിനോദ യാത്ര .
Monday 17 November 2025 12:59 AM IST
തിരൂർ: പറവണ്ണ ഗവ. ഹൈസ്കൂളിൽ നിന്നും 39 വർഷം മുന്നേ പഠിച്ചവരുടെ കൂട്ടായ്മയായ “ഇതൾ “ ഒരുക്കിയ കൊടൈക്കനാൽ യാത്രയാണ് അവിസ്മരണീയമായി. പൂർവ്വ വിദ്യാർത്ഥികളും അവരുടെ കുടുംബവും ചേർന്നുള്ള യാത്രയിൽ അമ്പതോളം പേർ പങ്കെടുത്തു. ഇതൾ കൂട്ടായ്മയുടെ അഞ്ചാമത്തെ യാത്രയായിരുന്നു ഇത്. കെ.പി.ഒ അൻവർ, ടി. സാജിദ്, സി.എം. എ. സൈഫുദ്ദീൻ, ഹബീബ് റഹ്മാൻ, ടി. മുനീർ, എം.ടി. മുജീബ് , ജുമൈല പുളിക്കൽ, ഷഹദുള്ള തുടങ്ങിയവർ നേതൃത്വം നൽകി.