നീറ്റ് പി.ജി ആദ്യഘട്ട ചോയ്സ് ഫില്ലിംഗ് 18വരെ

Monday 17 November 2025 1:01 AM IST

നീറ്റ് പി.ജി 2025 ഒന്നാം ഘട്ട ചോയ്സ് ഫില്ലിംഗ്, ചോയ്സ് ലോക്കിംഗ് സൗകര്യം 18വരെ. അലോട്ട്മെന്റ് ഫലം 20ന് പ്രസിദ്ധീകരിക്കും. അലോട്ട്മെന്റ് ലഭിക്കുന്നവർ കോളേജിൽ 21മുതൽ 27നുള്ളിൽ പ്രവേശനം നേടണമെന്ന് മെഡിക്കൽ കൗൺസിലിംഗ് കമ്മിറ്റി (എം.സി.സി) അറിയിച്ചു.

രണ്ടാം റൗണ്ട് രജിസ്ട്രേഷൻ ഡിസംബ‌ർ 2ന് ആരംഭിക്കും. ഏഴു വരെ ചോയ്സ് ഫില്ലിംഗ്, ചോയ്സ് ലോക്കിംഗ് സൗകര്യം ലഭിക്കും. അലോട്ട്മെന്റ് ഫലം 10ന് പ്രസിദ്ധീകരിക്കും. 11 മുതൽ 18 വരെ അലോട്ട്മെന്റ് ലഭിക്കുന്ന കോളേജിൽ പ്രവേശനം നേടാം. മൂന്നാം റൗണ്ട് അലോട്ട്മെന്റ് നടപടികൾ ഡിസം. 23 മുതൽ 31 വരെ. 2026 ജനുവരി 1മുതൽ 8 വരെ അലോട്ട്മെന്റ് ലഭിക്കുന്ന കോളേജിൽ പ്രവേശനം നേടാം.

2024 ജനുവരി 13 മുതൽ 31 വരെയാണ് സ്ട്രേ വേക്കൻസി റൗണ്ട്. വെബ്സൈറ്റ്: mcc.nic.in

സംസ്ഥാന അലോട്ട്മെന്റ്

നീറ്റ് പി.ജി 2025 സംസ്ഥാന കൗൺസിലിംഗ് സമയക്രമവും പുതുക്കിയിട്ടുണ്ട്. ആദ്യ റൗണ്ട് പ്രവേശന നടപടികൾ നവംബർ 19 മുതൽ ഡിസംബർ 3 വരെ. രണ്ടാം ഘട്ട പ്രവേശനം ഡിസംബർ 8 മുതൽ 24 വരെ. മൂന്നാം റൗണ്ട് നടപടികൾ ഡിസംബർ 29 മുതൽ 2026 ജനുവരി 14 വരെ. പി.ജി മെഡിക്കൽ ക്ലാസുകൾ ഡിസംബർ 22ന് ആരംഭിക്കും.