മാസ്റ്റർ ഒഫ് പബ്ലിക് ഹെൽത്ത് പ്രവേശനം
ഇന്ത്യൻ കൗൺസിൽ ഒഫ് മെഡിക്കൽ റിസർച്ച് -ICMR തിരുവനന്തപുരത്തുള്ള ശ്രീചിത്രതിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസ് & ടെക്നോളജി, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് പബ്ലിക് ഹെൽത്ത്, ചെന്നൈ എന്നീ ഗവേഷണ സ്ഥാപനങ്ങളിൽ മാസ്റ്റർ ഒഫ് പബ്ലിക് ഹെൽത്ത് -FETP (എപിഡെമിയോളജി& ഹെൽത്ത് സിസ്റ്റംസ്) രണ്ടു വർഷ കോഴ്സിന് ഡിസംബർ 31വരെ അപേക്ഷിക്കാം. www.nie.gov.in
ഡി.എൻ.എ ഫിംഗർ പ്രിന്റിംഗ് &
ഡയഗ്നോസ്റ്റിക്സ് ഡോക്ടറൽ പ്രോഗ്രാം
ഹൈദരാബാദിലുള്ള സെന്റർ ഫോർ ഡി.എൻ.എ ഫിംഗർ പ്രിന്റിംഗ് & ഡയഗ്നോസ്റ്റിക്സ് 2026ലെ പിഎച്ച്.ഡി പ്രോഗ്രാമുകൾക്ക് അപേക്ഷ ക്ഷണിച്ചു. സയൻസ്,ടെക്നോളജി,അഗ്രിക്കൾച്ചർ,മെഡിസിൻ എന്നിവയിൽ ബിരുദാനന്തര ബിരുദം നേടിയവർക്ക് ഒക്ടോബർ 28വരെ അപേക്ഷിക്കാം. ജൂനിയർ റിസർച്ച് ഫെലോഷിപ്പ് യോഗ്യത നേടിയവർക്ക് പ്രവേശനത്തിന് മുൻഗണന ലഭിക്കും. ഓൺലൈൻ ഇന്റർവ്യൂ, പേഴ്സണൽ ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഫൈനൽ സെലക്ഷൻ. www.cdfd.org.in