കൺവെൻഷൻ
Monday 17 November 2025 1:05 AM IST
മലപ്പുറം: വെൽഫെയർ പാർട്ടി പൂക്കോട്ടൂർ ബ്ലോക്ക് ഡിവിഷൻ കൺവെൻഷൻ വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം ഇ.സി. ആയിഷ ഉദ്ഘാടനം ചെയ്തു. മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പൂക്കോട്ടൂർ ഡിവിഷനിൽ നിന്നും യു.ഡി.എഫ് പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർത്ഥിയായി സാജിദ അബൂബക്കറിനെ കൺവെൻഷനിൽ പ്രഖ്യാപിച്ചു.വെൽഫെയർ പാർട്ടി പൂക്കോട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് ഇബ്രാഹിം അദ്ധ്യക്ഷതത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുബൈദ മുസ്ലിയാരകത്ത്, മണ്ഡലം വൈസ് പ്രസിഡന്റ് അഫ്സൽ, സെക്രട്ടറി മഹ്ബൂബുറഹ്മാൻ, ആനക്കയം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിയാഹുൽ ഹഖ് തുടങ്ങിയവർ സംസാരിച്ചു. തിരഞ്ഞെടുപ്പ് പ്രവർത്തന കമ്മിറ്റിക്ക് രൂപം നൽകി. പഞ്ചായത്ത് ഇലക്ഷൻ കൺവീനർ കെ.അബ്ദുന്നാസർ സ്വാഗതവും യൂണിറ്റ് പ്രസിഡന്റ് എം.എ. നാസർ നന്ദിയും പറഞ്ഞു.