ഗുരുഅരുൾ ഗൂഗിൾ പഠന ക്ലാസ്
കൊല്ലം: വിദ്യാർത്ഥികളിലും യുവാക്കളിലും ഗുരുദർശനം പകർന്ന് നൽകി മദ്യത്തിനും ലഹരിക്കുമെതിരെ ചിന്തിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ശ്രീനാരായണഗുരു ധർമ്മ പ്രചാരണ സഭ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗുരുഅരുൾ ഗൂഗിൾ പഠന ക്ലാസ് സംഘടിപ്പിക്കുന്നു. ഇന്ന് വൈകിട്ട് 7.30ന് ആരംഭിക്കുന്ന ക്ളാസ് എല്ലാ ഞായറാഴ്ചയും രാത്രി 7.30ന് ഗൂഗിൾ പ്ളാറ്റ്ഫോമിൽ തുടരും. ശ്രീനാരായണഗുരു ധർമ്മ പ്രചാരണസഭ സംസ്ഥാന പ്രസിഡന്റ് എം.എസ്.മണിലാലിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗം കേരളകൗമുദി റെസിഡന്റ് എഡിറ്ററും കൊല്ലം യൂണിറ്റ് ചീഫുമായ എസ്.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജനറൽ സെക്രട്ടറി പന്മന സുന്ദരേശൻ മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ കെ.ശശിധരൻ, മൃദുല കുമാരി എന്നിവർ ആശംസകൾ അർപ്പിക്കും. സംഘടനാ സെക്രട്ടറിമാരായ വെഞ്ചേമ്പ് മോഹൻദാസ്, സുഷമ പ്രസന്നൻ, ജില്ലാ പ്രസിഡന്റ് വി.എൻ.ഗുരുദാസ്, ജില്ലാ സെക്രട്ടറി അഡ്വ. ആർ.ഹരിലാൽ, ജില്ലാ-സംസ്ഥാനതല നേതാക്കൾ പങ്കെടുക്കും. കെ.ജി.കുഞ്ഞിക്കുട്ടൻ, എൻ.അരവിന്ദാക്ഷൻ എന്നിവർ ക്ലാസ് നയിക്കും. ലിങ്ക്- rxw-hfdq-has. സംസ്ഥാന ട്രഷറർ അഡ്വ. എം.പി.സുഗതൻ സ്വാഗതവും ജില്ലാ ട്രഷറർ ബി.എൻ.കനകൻ നന്ദിയും രേഖപ്പെടുത്തും