എം ഡി.എം എയുമായി യുവാവ് പിടിയിൽ

Monday 17 November 2025 1:10 AM IST
ഷെഫീഖ് (25)

കൊല്ലം: 33.376 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. ഓച്ചിറ പായിക്കുഴി വേലശേരി പടീറ്റത്തിൽ വീട്ടിൽ ഷെഫീഖാണ് (25) അറസ്റ്റിലായത്. കൊല്ലം റെയിൽവേ സ്റ്റേഷൻ കർബല ജംഗ്ഷൻ ഭാഗത്ത് നടത്തിയ പരിശോധനയിൽ എക്‌സൈസ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് ഇൻസ്പെക്ടർ സി.പി.ദിലീപിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കൊല്ലം എക്സൈസ് ഇന്റലിജൻസ് ബ്യൂറോയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പ്രിവന്റീവ് ഓഫീസർ ഐ.ബി.പ്രസാദ് കുമാർ, പ്രിവന്റീവ് ഓഫീസർ മനു, സി.ഇ.ഒമാരായ അജിത്, അഭിരാം അനീഷ്, സൂരജ്, ജോജോ ജൂലിയൻ ക്രൂസ്, ബാലു.എസ്.സുന്ദർ, ഡബ്ല്യു.സി.ഇ.ഒ വർഷ, സി.ഇ.ഒ സൈബർ സെൽ ഉദ്യോഗസ്ഥരായ വിമൽ, വൈശാഖ്, ഡ്രൈവർ എസ്.കെ.സുഭാഷ് എന്നിവർ പങ്കെടുത്തു.