എസ്.ഐ.ആറിന്റെ രക്തസാക്ഷി
Monday 17 November 2025 1:11 AM IST
കുണ്ടറ: ധൃതിപിടിച്ച് യാതൊരു മുന്നൊരുക്കങ്ങളും എടുക്കാതെ ജീവനക്കാരുടെ മേൽ അമിത ഭാരം ഏൽപ്പിച്ച് ഏത് വിധേനയും എസ്.ഐ.ആർ പൂർത്തിയാക്കാനുള്ള തിരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനത്തിന്റെ രക്തസാക്ഷിയാണ് ബി.എൽ.ഒ അനീഷ് എന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പി പറഞ്ഞു. കോൺഗ്രസ് പേരയം മണ്ഡലം കമ്മിറ്റി പുതുതായി നിർമ്മിച്ച ഉമ്മൻ ചാണ്ടി ഭവന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു എം.പി. അനീഷിന്റെ ആത്മഹത്യയുടെ ഉത്തരവാദി തിരഞ്ഞെടുപ്പ് കമ്മിഷനാണ്. പി.സി.വിഷ്ണുനാഥ് എം.എൽ.എ അദ്ധ്യക്ഷനായി. ഡി.സി.സി പ്രസിഡന്റ് രാജേന്ദ്ര പ്രസാദ് മുഖ്യ പ്രഭാഷണം നടത്തി. ബിന്ദു കൃഷ്ണ, എം.എം.നസീർ, എ.ഷാനവാസ് ഖാൻ, സൂരജ് രവി, പി.ജർമിയാസ്, രാജു.ഡി.പണിക്കർ, അഡ്വ. അനീഷ് പടപ്പക്കര തുടങ്ങിയവർ സംസാരിച്ചു.