ബെസ്റ്റ് പേപ്പർ അവാർഡ്

Monday 17 November 2025 1:12 AM IST

കൊല്ലം: ഇന്ത്യൻ ചെസ്റ്റ് സൊസൈറ്റിയുടെ ഇരുപത്തിമൂന്നാമത് ദേശീയ സമ്മേളനത്തോടനുബന്ധിച്ച് (നാപകോൺ) ദേശീയ തലത്തിൽ നടത്തിയ ഗവേഷണ പ്രബന്ധാവതരണത്തിന് ആലപ്പുഴ ജനറൽ ആശുപത്രിയിലെ ശ്വാസകോശ വിഭാഗം മേധാവിയും ആരോഗ്യ വകുപ്പ് ചീഫ് കൺസൾട്ടന്റുമായ ഡോ. കെ.വേണുഗോപാൽ ബെസ്റ്റ് പേപ്പർ അവാർഡിന് അർഹനായി. ജയ്പൂരിലെ ബിർള സയന്റിഫിക് സെന്ററിൽ നടന്ന സമ്മേളനത്തിൽ 600 പരം പേപ്പറുകളിൽ നിന്നാണ് ഓറൽ പ്രസന്റേഷൻ വിഭാഗത്തിൽ തിരഞ്ഞെടുത്തത്. ദേശീയതലത്തിൽ 48, അന്തർദേശീയ തലത്തിൽ 23 വികസന പ്രവർത്തനങ്ങൾ ഇതുവരെ ഡോ. വേണുഗോപാല അവതരിപ്പിച്ചിട്ടുണ്ട്. 26ലേറെ അവാർഡുകൾ ലഭിച്ചിട്ടുണ്ട്. പ്രൊഫ. ഡോ. ശ്രീലത ഭാര്യയും ഡോ. ഗോപിക വേണുഗോപാൽ, ആർക്കിടെക്ട് ഗോപികൃഷ്ണ എന്നിവരാണ് മക്കൾ.