ലോക സ്മരണ ദിനം

Monday 17 November 2025 1:12 AM IST
ട്രാക്കിന്‍റെയും മോട്ടോർ വാഹന വകുപ്പിന്‍റെയും നേതൃത്ത്വതിൽ സംഘടിപ്പിച്ച ട്രാഫിക് അപകടങ്ങളിലെ ഇരകൾക്കായുള്ള സ്മരണദിനം

കൊല്ലം: ട്രാക്കിന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും നേതൃത്വത്തിൽ റോഡ് അപകടങ്ങളിൽ ജീവൻ നഷ്‌ടപ്പെട്ടവരെയും ഗുരുതരമായി പരിക്കേറ്റവരെയും അനുസ്മരിച്ച് ലോക സ്മരണ ദിനം ആചരിച്ചു. ചിന്നക്കടയിൽ നിന്ന് ആരംഭിച്ച വാക്കത്തൺ ട്രാക്ക്​ പ്രസിഡന്റ്​ രഘുനാഥൻ നായർ ഫ്ലാഗ് ഓഫ് ചെയ്തു. കൊല്ലം ബീച്ചിൽ നടന്ന അനുസ്മരണ യോഗത്തിൽ മെഴുകുതിരി തെളിച്ചു. കൊല്ലം ജോ. ആർ.ടി.ഒ ആർ.ശരത്ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ട്രാക്ക് സെക്രട്ടറി റിട്ട. എസ്.ഐ എച്ച്.ഷാനവാസ്, ഡോ.ബിജു നെൽസൺ, മോട്ടോർ വാഹന ഇൻസ്പെക്ടർ അജയകുമാർ, ഷബീർ അലി, അനൂപ് അക്സൺ, ട്രാക്ക് ട്രഷറർ ഗോപൻ ലോജിക്ക് എന്നിവർ സംസാരിച്ചു. ട്രാക്ക് വോളണ്ടിയർമാർ, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ, പൊതുജനങ്ങൾ എന്നിവർ പങ്കെടുത്തു.