വേണുഗോപാലിന് ഗോവിന്ദന്റെ സർട്ടിഫിക്കറ്റ് വേണ്ട: ടി.എൻ.പ്രതാപൻ
Monday 17 November 2025 1:16 AM IST
തിരുവനന്തപുരം: ജനാധിപത്യം സംരക്ഷിക്കാനുള്ള പോരാട്ടങ്ങളിൽ കെ.സി വേണുഗോപാലിന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ സർട്ടിഫിക്കറ്റ് വോണ്ടെന്ന് എ.ഐ.സി.സി സെക്രട്ടറി ടി.എൻ പ്രതാപൻ. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി എന്ന നിലയ്ക്ക് ബി.ജെ.പി,ആർ.എസ്.എസ് രാഷ്ട്രീയ അച്ചുതണ്ടിനെതിരെയുള്ള പ്രതിപക്ഷ പോരാട്ടങ്ങൾ ഏകോപിപ്പിക്കുന്ന നേതാവാണ് വേണുഗോപാൽ. കേരളത്തിലെ ഇടതുപക്ഷ സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ വേണുഗോപാൽ ഉയർത്തുന്ന വിമർശനങ്ങളിൽ അസഹിഷ്ണുതയുള്ളതിനാലാണ് ഗോവിന്ദൻ അദ്ദേഹത്തെ ആക്ഷേപിക്കുന്നത്. ബി.ജെ.പിക്കെതിരെ സംസാരിക്കാൻ മടിയുള്ള മുഖ്യമന്ത്രിയെ പറ്റി ഗോവിന്ദൻ എന്താണ് പറയുകയെന്നും പ്രതാപൻ ചോദിച്ചു.