പാലത്തായിയിലെ ശിക്ഷ പോരാട്ടങ്ങളുടെ വിജയം : ജബീന ഇർഷാദ്

Monday 17 November 2025 1:19 AM IST

തിരുവനന്തപുരം : പാലത്തായി പീഡനക്കേസിൽ ബി.ജെ.പി നേതാവ് പത്മരാജന് ശിക്ഷ ലഭിച്ചത് ജനകീയ പോരാട്ടങ്ങളുടെ വിജയമെന്ന് വെൽഫയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി ജബീന ഇർഷാദ്. കേസിൽ പത്മരാജനെ സംരക്ഷിക്കാനുള്ള നീക്കമാണ് അധികൃതരുടെ ഭാഗത്തു നിന്നുണ്ടായതെന്ന് ജബീന പ്രസ്താവനയിൽ പറഞ്ഞു. കുട്ടിയുടെ മാതാവ് ഹൈക്കോടതിയെ സമീപിച്ചതോടെയാണ് കേസന്വേഷണം പ്രത്യേക അന്വേഷണ സംഘത്തെ ഏൽപ്പിച്ചത്. സാധാരണക്കാരായ ജനങ്ങൾ നീതിക്കായി എത്രമാത്രം പൊരുതണമെന്ന യാഥാർത്ഥ്യത്തിലേക്കാണ് പാലത്തായി കേസ് വിരൽ ചൂണ്ടുന്നതെന്ന് അവർ പറഞ്ഞു.