കാറിൽ പെട്രോളോ ഡീസലോ വേണ്ട, പച്ചവെള്ളം മതി; ഞെട്ടിക്കുന്ന കണ്ടുപിടിത്തവുമായി ഇന്ത്യക്കാരൻ
ഭോപ്പാൽ: പെട്രോളോ ഡീസലോയില്ലാതെ വെള്ളത്തിൽ ഓടുന്ന കാർ നിർമ്മിക്കാൻ ഇന്നും പല പരീക്ഷണവും നടത്തിവരികയാണ്. എന്നാൽ ഈ പരീക്ഷണം നടത്തി വിജയിച്ച ഒരു ഇന്ത്യക്കാരനെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? മദ്ധ്യപ്രദേശിലെ മെക്കാനിക്കായ മുഹമ്മദ് റയീസ് മർകാനിയെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. തന്റെ സുസുക്കി കാറിൽ ഈ പരീക്ഷണം നടത്തി മുഹമ്മദ് വിജയിക്കുകയും ചെയ്തിരുന്നു. എന്നാൽ അന്ന് ആരും ഇതിന് അത്ര ശ്രദ്ധനൽകിയില്ല.
അടുത്തിടെ 'realherotales' എന്ന് ഇൻസ്റ്റഗ്രാമിൽ ഇതിനെക്കുറിച്ച് ഒരു വീഡിയോ പങ്കുവച്ചിരുന്നു. പിന്നാലെ വീണ്ടും മുഹമ്മദ് റയീസ് മർകാനി സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയമായി. 2016ലാണ് ഈ കണ്ടുപിടിത്തം നടത്തിയത്. എന്നാൽ ഇപ്പോൾ മുഹമ്മദ് റയീസ് മർകാനി എവിടെയാണെന്ന് ആർക്കും അറിയില്ല.
'മുഹമ്മദ് റയീസ് മർകാനി എന്നയാൾ വെള്ളത്തിൽ ഓടുന്ന കാർ നിർമിച്ചത് പണ്ട് വാർത്തകളിൽ ഇടംപിടിച്ചിരുന്നു. പക്ഷേ ഇപ്പോൾ അദ്ദേഹത്തിനെക്കുറിച്ച് ആർക്കും ഒന്നും അറിയില്ല. എൻജീനിയറിംഗ് ബിരുദമില്ലാത്ത ഒരു സാധാരണ മെക്കാനിക്കായിരുന്ന അദ്ദേഹം തന്റെ ഗാരേജിൽ അഞ്ച് വർഷത്തോളം നടത്തിയ പരീക്ഷണത്തിന് ശേഷമാണ് വെള്ളത്തിൽ ഓടുന്ന കാർ നിർമ്മിച്ചത്. ഹെെഡ്രജൻ വാതകം വെള്ളത്തിൽ നിന്ന് വേർതിരിക്കാൻ കഴിയുമെങ്കിൽ അത് കാറിന് പവർ നൽകാൻ ഉപയോഗിക്കാമെന്ന് അദ്ദേഹം കണ്ടെത്തി.
തുടർന്ന് വെള്ളത്തിൽ നിന്ന് ഹെെഡ്രജൻ വേർതിരിച്ചെടുക്കുന്ന ഒരു കൺവെർട്ടർ അദ്ദേഹം നിർമ്മിച്ചു. അദ്ദേഹത്തിന്റെ മാരുതി കാറിൽ ഈ കൺവെർട്ടർ ഘടിപ്പിച്ച് വിജയകരമായി പരീക്ഷണം പൂർത്തിയാക്കി. 2016ൽ ഹിസ്റ്ററി ടിവി 18ലെ 'ഒഎംജി യോ മേരാ ഇന്ത്യ' അദ്ദേഹത്തിന്റെ കണ്ടുപിടിത്തം പ്രദർശിപ്പിച്ചിരുന്നു. പല ചെെനീസ് കമ്പനികളും മുഹമ്മദ് റയീസിനെ തങ്ങളുടെ കമ്പനിയിലേക്ക് ക്ഷണിച്ചിരുന്നു. എന്നാൽ ഇന്ത്യയിൽ നിന്ന് ഒരു സപ്പോർട്ടും മുഹമ്മദിന് ലഭിച്ചിരുന്നില്ല'- വീഡിയോയിൽ പറയുന്നു. വീഡിയോ.