സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധം; സിപിഐ നേതാവ് അഭിലാഷ് വി ചന്ദ്രൻ പാർട്ടി വിട്ടു
Monday 17 November 2025 12:42 PM IST
തൃശൂർ: സീറ്റ് നിഷേധിച്ചതിനെ തുടർന്ന് സിപിഐ നേതാവ് പാർട്ടി വിട്ടു.ഗുരുവായൂർ മുനിസിപ്പാലിറ്റി മുൻ വെെസ് ചെയർമാനായ അഭിലാഷ് വി ചന്ദ്രനാണ് രാജിവച്ചത്. തദ്ദേശ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് രാജി. തൽക്കാലം താൻ വേറെ ഒരു പാർട്ടിയിലും പോകുന്നില്ലെന്നാണ് അഭിലാഷ് മാദ്ധ്യമങ്ങളോട് പറഞ്ഞത്.
അതേസമയം, ചേർപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റും കോൺഗ്രസ് നേതാവുമായ സുജീഷ കള്ളിയത്ത് ബിജെപിയിലേക്ക്. അവഗണനയിൽ പ്രതിഷേധിച്ചാണ് രാജിയെന്ന് സുജീഷ പ്രതികരിച്ചു.