ആശുപത്രിയിലെ സീലിംഗ് അടർന്നുവീണു, രോഗിക്ക് പരിക്ക്

Monday 17 November 2025 3:37 PM IST

ആലപ്പുഴ: സർക്കാർ ആശുപത്രിയിലെ സീലിംഗ് അടർന്നുവീണ് രോഗിക്ക് പരിക്ക്. ആലപ്പുഴ ഗവൺമെന്റ് ഡന്റൽ കോളേജിൽ ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് സംഭവം.

എക്‌സ്‌റേ മുറിയുടെ വാതിലിന് സമീപമുള്ള സീലിംഗ് ആണ് അടർന്നുവീണത്. ഈ സമയം ഇവിടെ നിൽക്കുകയായിരുന്ന ആറാട്ടുപുഴ വലിയഴീക്കൽ തറയിൽകടവ് സ്വദേശി ഹരിതയ്ക്ക് (29) പരിക്കേൽക്കുകയായിരുന്നു. പിന്നാലെ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.