വെണ്ണല ബാങ്ക് കൂപ്പ് മാർട്ട് ഉദ്ഘാടനം

Tuesday 18 November 2025 12:42 AM IST
വെണ്ണല സർവീസ് സഹകരണബാങ്കിന്റെ നേതൃത്വത്തിൽ ആരംഭിച്ച കൂപ്പ് മാർട്ട് സി.എം. ദിനേശ് മണി ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: വെണ്ണല സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ഗുണമേന്മയുള്ള അടുക്കള ഉപകരണങ്ങളും പ്രസന്റേഷൻ സാധനങ്ങളും മിതമായ നിരക്കിൽ ജനങ്ങൾക്ക് ലഭ്യമാക്കുന്നതിനായി ആലിൻചുവട് എസ്.എൻ.ഡി.പി കെട്ടിടത്തിൽ കൂപ്പ് മാർട്ട് കിച്ചൺ വെയേർസ് ആൻഡ് ഗിഫ്റ്റ് ബസാർ എന്ന സ്ഥാപനത്തിന് തുടക്കം കുറിച്ചു. മുൻ മേയർ സി.എം. ദിനേശ് മണി കൂപ്പ് മാർട്ടിന്റെ ഉദ്ഘാടനം ചെയ്തു. അഡ്വ. എ.ജി. ഉദയകുമാർ ആദ്യവില്പന നടത്തി. ബാങ്ക് പ്രസിഡന്റ് അഡ്വ. എ.എൻ. സന്തോഷ് അദ്ധ്യക്ഷനായി. കെ.ടി. സാജൻ, സി.ഡി. വത്സല കുമാരി, വി.കെ. പ്രകാശൻ, വിനീത സക്‌സേന, കെ.ജി. സുരന്ദ്രൻ, ആശാകേഷ് എന്നിവർ സംസാരിച്ചു.