തദ്ദേശ തിരഞ്ഞെടുപ്പ്: നിരീക്ഷകരെ നിയമിച്ചു

Tuesday 18 November 2025 12:22 AM IST

കാക്കനാട്: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എറണാകുളം ജില്ലയിൽ പൊതുനിരീക്ഷകനെയും ചെലവ് നിരീക്ഷകരെയും നിയമിച്ച്‌ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവായി. കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡ് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ ഷാജി വി.നായർ ആണ് എറണാകുളം ജില്ലയുടെ പൊതുനിരീക്ഷകൻ.

സ്ഥാനാർത്ഥികളുടെയും രാഷ്ട്രീയ പാർട്ടികളുടെയും വരവ് ചെലവ് വിവരങ്ങൾ നിരീക്ഷിക്കുന്നതിനായി ഒൻപത് പേരെയും നിയമിച്ചു.

1. ബിജു പി പോൾ (സാമ്പത്തിക വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി ) - അങ്കമാലി നഗരസഭ, അങ്കമാലി ബ്ലോക്ക്, പാറക്കടവ് ബ്ലോക്ക്, ആലുവ നഗരസഭ, വാഴക്കുളം ബ്ലോക്ക്.

2. ജി.അജിത്ത് കുമാർ (കായിക യുവജന ക്ഷേമ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി) - പെരുമ്പാവൂർ നഗരസഭ, കൂവപ്പടി ബ്ലോക്ക്, കോതമംഗലം നഗരസഭ, കോതമംഗലം ബ്ലോക്ക്.

3. ബി.എസ് അരവിന്ദ് (തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഫിനാൻസ് ഓഫീസർ (ഡെപ്യൂട്ടി സെക്രട്ടറി) - മൂവാറ്റുപുഴ നഗരസഭ, മൂവാറ്റുപുഴ, കൂത്താട്ടുകുളം നഗരസഭ, പിറവം നഗരസഭ, പാമ്പാക്കുട ബ്ലോക്ക്.

4. എസ് ബാബു റിയാസുദ്ദീൻ (കേരള യൂണിവേഴ്സിറ്റി ഒഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് ഓഡിറ്റ് ഓഫീസ് ജോയിന്റ് ഡയറക്ടർ ) - വടവുകോട് ബ്ലോക്ക്, മുളന്തുരുത്തി ബ്ലോക്ക്, തൃപ്പൂണിത്തുറ നഗരസഭ, മരട് നഗരസഭ.

5. സാബു ജോസഫ്( എം.ജി. യൂണിവേഴ്സിറ്റി ഓഡിറ്റ് ഓഫീസ് ജോയിന്റ് ഡയറക്ടർ ) - പള്ളുരുത്തി ബ്ലോക്ക്, ഇടപ്പള്ളി ബ്ലോക്ക്.

6. ജി രാമനാഥ് (തദ്ദേശ സ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി)- തൃക്കാക്കര നഗരസഭ, ഏലൂർ നഗരസഭ, കളമശേരി നഗരസഭ.

7. അനിൽ മാത്യു ഐപ്പ് ( കൊല്ലം ജില്ലാ പഞ്ചായത്ത്- കൊല്ലം ജില്ലാ കുടുംബശ്രീ ഓഡിറ്റ്‌, സീനിയർ ഡെപ്യൂട്ടി ഡയറക്ടർ)- വൈപ്പിൻ ബ്ലോക്ക്, പറവൂർ ബ്ലോക്ക്.

8. കെ.വി. സന്തോഷ് (കൊച്ചി കോർപ്പറേഷൻ ഓഡിറ്റ്, ഡെപ്യൂട്ടി ഡയറക്ടർ ) - പറവൂർ നഗരസഭ, ആലങ്ങാട് ബ്ലോക്ക്.

9. ബി ലിജിലാൽ (കൊല്ലം കോർപ്പറേഷൻ ഓഡിറ്റ്, സീനിയർ ഡെപ്യൂട്ടി ഡയറക്ടർ)- കൊച്ചി കോർപ്പറേഷൻ.