തൊഴിലുറപ്പ് തൊഴിലാളി കുടുംബ സംഗമം

Tuesday 18 November 2025 1:28 AM IST
എൻ. ആർ.ജി. വർക്കേഴ്സ് യൂണിയൻ പെരുമ്പാവൂർ ഏരിയാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന തൊഴിലുറപ്പ് തൊഴിലാളികളുടെ കുടുംബ സംഗമം മുൻ മന്ത്രി സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യുന്നു

പെരുമ്പാവൂർ: എൻ.ആർ.ജി വർക്കേഴ്സ് യൂണിയൻ പെരുമ്പാവൂർ ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ കുടുംബ സംഗമം സംഘടിപ്പിച്ചു. മുൻ വിദ്യാഭ്യാസമന്ത്രി പ്രൊഫസർ സി. രവീന്ദ്രനാഥ് കുടുംബസംഗമം ഉദ്ഘാടനം ചെയ്തു. എൻ.ആർ.ജി വർക്കേഴ്സ് യൂണിയൻ ഏരിയാ പ്രസിഡന്റ് വി. എം. ജുനൈദ് അദ്ധ്യക്ഷനായി. യോഗത്തിൽ എൻ.സി. മോഹനൻ, സി.എം. അബ്ദുൽ കരീം, ആർ.എം. രാമചന്ദ്രൻ, പി.ടി. ജ്യോതിഷ് കുമാർ, കെ.വി. ബിനോയ്, സി.കെ. സുബ്രഹ്മണ്യൻ, എം.പി. സദാനന്ദൻ, മിനി പ്രദീപ്, ഇ.കെ. ലൈല, ടി.എൻ. മിനി, കെ.പി. അശോകൻ എന്നിവർ സംസാരിച്ചു. തൊഴിലുറപ്പ് തൊഴിലാളികളുടെയും

കുടുംബാംഗങ്ങളുടെയും കലപരിപാടികളും നടന്നു.