രാജഗിരി കോളേജ് ജേതാക്കളായി
Tuesday 18 November 2025 12:34 AM IST
കളമശേരി: എം.ജി യൂണിവേഴ്സിറ്റി വനിതാവിഭാഗം ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ നിലവിലെ ജേതാക്കളായ സെന്റ് തെരേസാസ് കോളേജ് എറണാകുളത്തെ പരാജയപ്പെടുത്തി രാജഗിരി കോളേജ് ഒഫ് സോഷ്യൽ സയൻസ് ജേതാക്കളായി. ആർ.എസ്.സി.സി കളമശേരിയിൽ നടന്ന എം.ജി യൂണിവേഴ്സിറ്റി വനിതാവിഭാഗം ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസസും രണ്ടാം സ്ഥാനം സെന്റ് തേരാസാസ് കോളേജ് എറണാകുളവും മൂന്നാം സ്ഥാനം ആലുവ യു.സി കോളേജും നാലാം സ്ഥാനം പാല സെന്റ് തോമസ് കോളേജും കരസ്ഥമാക്കി. വിജയികൾക്കുള്ള സമ്മാനദാനം ആർ.എസ്.സി.സി കളമശേരി സൈക്കോളജി ഡിപ്പാർട്ട്മെന്റ് മേധാവി ഡോക്ടർ അനീറ്റ രാജ് നിർവഹിച്ചു.