പ്രേംനസീർ ഫൗണ്ടേഷൻ കൊച്ചിൻ ചാപ്റ്റർ
Tuesday 18 November 2025 12:40 AM IST
കൊച്ചി: പ്രേംനസീർ ഫൗണ്ടേഷൻ കൊച്ചിൻ ചാപ്റ്റർ രൂപീകരിച്ചു. മമ്മി സെഞ്ച്വറി അദ്ധ്യക്ഷനായി. നസീറിന്റെ സഹോദരീ പുത്രൻ സിയാദ്, ഡോ. ടോണി മേത്തല, സംവിധായകൻ വിജയകുമാർ തുടങ്ങിയവർ സംസാരിച്ചു. പ്രേംനസീറിന്റെ സിനിമകളിലെ ഗാനങ്ങൾ കൊച്ചിൻ മൻസൂർ ആലപിച്ചു. സെബി ഞാറയ്ക്കൽ സ്വാഗതവും കെ.എസ്. നന്ദകുമാർ നന്ദിയും പറഞ്ഞു. ചാപ്റ്ററിന്റെ ഭാരവാഹികളായി മമ്മി സെഞ്ച്വറി (പ്രസിഡന്റ്), ഡോ. ടോണി മേത്തല (വൈസ് പ്രസിഡന്റ്), കെ.എസ്. നന്ദകുമാർ, സെബി ഞാറയ്ക്കൽ (ജനറൽ സെക്രട്ടറിമാർ), നിർമ്മല, പ്രീതിരാജ് (ജോയിന്റ് സെക്രട്ടറിമാർ), എൻ.കെ. സോമൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. ജനുവരി 16ന് വിപുലമായ കലാപരിപാടികൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.