ബാൽതാക്കറെ അനുസ്മരണം
Tuesday 18 November 2025 12:47 AM IST
കൊച്ചി: ശിവസേന ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ബാൽതാക്കറെയുടെ പതിമൂന്നാം അനുസ്മരണ സമ്മേളനം ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ് പി.ബി. സുജിത്ത് ഉദ്ഘാടനം ചെയ്തു. ശിവസേന ജില്ലാ വൈസ് പ്രസിഡന്റ് ജി. സന്തോഷ് കുമാർ അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി ടി.ആർ. ദേവൻ മുഖ്യപ്രഭാഷണം നടത്തി. ബി.ജെ.പി ഉദയംപേരൂർ സൗത്ത് മേഖലാ പ്രസിഡന്റ് ബബിത ബി. നായർ മുഖ്യാതിഥിയായി. സി.ആർ. ലെനിൻ, സുരേഷ് കടുപ്പത്ത്, കെ.ബി. മുരുകൻ, പി.കെ. സുനിൽകുമാർ, കെ.കെ. ബിജു, മരട് മുരുകൻ, കൃഷ്ണകുമാർ, ബി.ജെ.പി എസ്.സി മോർച്ച ജില്ലാ വൈസ് പ്രസിഡന്റ് വേണുഗോപാൽ, തോമസ് കുറിശേരി, പാറയിൽ മോഹനൻ തുടങ്ങിയവർ പ്രസംഗിച്ചു.