ലഹരിക്കെതിരെ റാലി, കരാട്ടെ ക്യാമ്പ്
Tuesday 18 November 2025 12:53 AM IST
കൊച്ചി: ലഹരിമരുന്നിനെതിരായ ബോധവത്കരണത്തിന്റെ ഭാഗമായി ക്യോകുഷിൻ കമാൻഡോ ഇന്റർനാഷണൽ ഫെഡറേഷൻ കൊച്ചി ശാഖയുടെ നേതൃത്വത്തിൽ റാലിയും കരാട്ടെ പരിശീലന ക്യാമ്പും സെമിനാറും സംഘടിപ്പിച്ചു. തേവര എസ്.എച്ച് കോളേജിൽ നടന്ന പരിപാടിക്ക് ശിഹാൻ രഞ്ജിത് നേതൃത്വം നൽകി. സിബിൻ ഇസ്മായിൽ, എമ്മാനുവൽ, ശിബിൻ ദാസ്, ലിജു, കവിത, കാവ്യ, സഞ്ജയ്, രമേഷ് എന്നിവർ പരിശീലന ക്ലാസെടുത്തു. ജനറൽ മെഡിസിൻ പരിചരണവും ഭക്ഷണ ശീലങ്ങളും സംബന്ധിച്ച് ഡോ. ദിവ്യ, ഡോ. അരുൺ പ്രതാപ് എന്നിവർ ക്ലാസെടുത്തു. കാർഡിയോക് പൾമണറി റിസസിറ്റേഷൻ പരിശീലനവും നടന്നു. മുന്നൂറിലധികം പേർ പങ്കെടുത്തു. പങ്കെടുത്ത എല്ലാവർക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.