വൃശ്ചികോത്സവ വിപണന മേള

Tuesday 18 November 2025 12:16 AM IST
കേരള ബ്രാഹ്മണ സഭ

തൃപ്പൂണിത്തുറ: ശ്രീ പൂർണത്രയീശ മഹോത്സവത്തോടനുബന്ധിച്ച് കേരള ബ്രാഹ്മണ സഭ, തൃപ്പൂണിത്തുറ ഉപസഭയുടെ ആഭിമുഖ്യത്തിൽ കോട്ടക്കകത്ത് വൃശ്ചികോത്സവ വിപണനമേള സംഘടിപ്പിക്കും. തൃക്കാക്കര എം.എൽ.എ ഉമാ തോമസ് മേള ഉദ്ഘാടനം ചെയ്യും. പായസ മേളയുടെ ഉദ്ഘാടനവും നടക്കും. പാലക്കാട്, തിരുവനന്തപുരം എന്നിവിടങ്ങളിലെ അഗ്രഹാരങ്ങളിൽ തയ്യാർ ചെയ്ത വിവിധ തരം അച്ചാറുകൾ, കൊണ്ടാട്ടങ്ങൾ, കറി പൗഡറുകൾ, കാളൻ, പുളിയിഞ്ചി, വിവിധ തരം പായസങ്ങൾ, ഉപസഭ വനിതാ വിഭാഗം പ്രവർത്തകർ തയ്യാറാക്കിയ കൈമുറുക്ക്, തട്ട, മാലാടു, മിക്സ്ചർ, ഓമപ്പൊരി, പൊരുളവിളങ്കായ്, പക്കാവട എന്നിവ ഉത്സവ ദിനങ്ങളായ 8 ദിവസവും രാവിലെ 9 മുതൽ രാത്രി 11 വരെ ലഭ്യമാകും.