വാർഡുകൾ പിടിക്കുക ലക്ഷ്യം; ഭാര്യയും ഭർത്താവും ഒന്നും രണ്ടും വാർഡിൽ സ്ഥാനാർത്ഥികൾ

Tuesday 18 November 2025 12:02 AM IST
ദമ്പതികളായ സി.​ ​ടി.​ ​ജ​സ്ന​യും സ​ക്ക​രി​യ്യയും

കാളികാവ്:ദാമ്പത്യത്തിലെ പൊരുത്തവും പാർട്ടിയോടുള്ള അഭിനിവേഷവും സ്ഥാനാർത്ഥിയാകേണ്ടിവരുമെന്ന് സി. ടി. ജസ്ന സക്കരിയ്യ ഒരിക്കലും കരുതിയതല്ല.യു ഡി എഫ് കോട്ടയായിരുന്ന കാളികാവ് പഞ്ചായത്ത് ഒന്നാം വാർഡ് കറത്തേനി ഭർത്താവ് സക്കരിയ്യ പിടിച്ചെടുത്തതോടെ പിന്നിടങ്ങോട്ട് ജസ്നക്കും തിരക്കേറി.കഴിഞ്ഞ രണ്ടുതിരഞ്ഞെടുപ്പുകളിലും ഒന്നാം വാർഡ് സി പി എമ്മിനൊപ്പമായിരുന്നു.ഒന്നാം ടേയിൽ ജസ്നയുടെ ഭർത്താവ് സിടി സക്കരിയ്യയും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വനിതാ സംവരണമായതിനാൽ സക്കരിച്ച നിർദ്ദേശിച്ച ഷനില പൊന്നുവും സീറ്റ് നില നിർത്തി.ഇപ്രാവശ്യം ഒന്നാം വാർഡ് ജനറൽ വാർഡ് ആയതോടെ പാർട്ടിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല.സി ടി സക്കരിയ്യ സ്ഥാനാർത്ഥിയായി.ഇതിനിടെയാണ് തൊട്ടടുത്ത രണ്ടാം വാർഡ് മൂച്ചിക്കലിൽ മത്സരിക്കാൻ പാർട്ടിമെമ്പർ കൂടിയായ ജസ്നയോട് പാർട്ടി നിർദ്ദേശിച്ചത്.വാർഡ് വിഭജനത്തിലൂടെ പുതുതായി ഉണ്ടായ വാർഡിൽ ഏറെ പ്രതീക്ഷയോടെയാണ് ജസ്ന മത്സരിക്കുന്നത്.മഹിളാ അസോസിയേഷൻ,കൂടുംബശ്രീ എന്നിവയിൽ പ്രവർത്തിക്കുന്നുണ്ട്. കാളികാവ് പഞ്ചായത്തിലെ അഴിമതി ഭരണത്തെ താഴെയിറക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് ദമ്പതികളായ സി ടി സക്കരിയ്യയും ജസ്ന സക്കരിയ്യയും കൗമുദിയോട് പറഞ്ഞു.