ഫ്ലാഗ് ഒഫ് ചെയ്തു

Tuesday 18 November 2025 12:30 AM IST
കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി.കെ.റീത്ത ഉദ്ഘാടനം ചെയ്യുന്നു.

മൊകേരി: കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് ബഡ്സ് സ്കൂളിന് രാജ്യസഭ എം.പി പി സന്തേഷ്കുമാറിൻ്റെ ആസ്തി വികസനഫണ്ടിൽ നിന്നും അനുവദിച്ച 20 ലക്ഷം രൂപ ഉപയോഗിച്ച് വാങ്ങിയ വാഹനത്തിൻ്റെ ഫ്ലാഗ് ഓഫ് കർമ്മംകുന്നുമ്മൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി.കെ റീത്ത നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ റീന സുരേഷ് അദ്ധ്യക്ഷത വഹിച്ചു. എ രതീഷ്, എം.പി. കുഞ്ഞിരാമൻ, സി.പി. സജിത, ഹേമമോഹൻ, എൻ.നവ്യ, കെ..ഷിനു എം.ഷിബിൻ, നസീറ ബഷീർ, ആർ.കെ റിൻസി, കെ..പ്രകാശൻ, കെ. മിനി, ശശീന്ദ്രൻ കുനിയിൽ, കെ.പി ബാബു, വി.വി പ്രഭാകരൻ, മിനി, പി.ടി രവീന്ദ്രൻ, സുജനദാസ് പ്രസംഗിച്ചു.