പഠനശിബിരം ഉദ്ഘാടനം ചെയ്തു
കുന്ദമംഗലം: സമൂഹത്തിലാഴ്ന്നിറങ്ങി കൊണ്ടിരിക്കുന്ന വൈറ്റ് കോളർ തീവ്രവാദത്തിനെതിരെ വിദ്യാർത്ഥികൾ ജാഗ്രത പുലർത്തണമെന്ന് എ.ബി.വി.പി ദേശീയ ഉപാദ്ധ്യക്ഷൻ ഡോ. എം നാഗലിംഗം. എ.ബി.വി.പി കോഴിക്കോട് വിഭാഗ് പഠനശിബിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്യാമ്പസുകളിൽ ദേശീയത ഉയർത്തി പിടിച്ച് രാഷ്ട്ര നിർമാണത്തിനായി പ്രവർത്തിക്കാൻ കഴിയുന്ന ഒരേയൊരു വിദ്യാർത്ഥി സംഘടന എ.ബി.വി.പിയാണെന്നും തീവ്രവാദത്തിനെതിരെ നിരന്തരം ശബ്ദമുയർത്തേണ്ടത് എ.ബി.വി.പിയുടെ കടമയാണെന്നും പറഞ്ഞു. കെ.കെ അമൽ മനോജ് അദ്ധ്യക്ഷത വഹിച്ചു. ടി അദ്വൈത്, കെ.അമൃതേഷ് പ്രസംഗിച്ചു. കുന്ദമംഗലം ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ദ്വിദിന പഠന ശിബിരത്തിൽ 200 വിദ്യാർത്ഥികളാണ് പങ്കെടുക്കുന്നത്.