പ്രശ്നോത്തരി സംഘടിപ്പിച്ചു

Tuesday 18 November 2025 12:39 AM IST
ഉദ്ഘാടനം

കോഴിക്കോട്: കേരള സംസ്ഥാന ലീഗൽ സർവീസസ് അതോറിറ്റിയുടെ നേതൃത്വത്തിൽ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്ക്കൂൾ, നടക്കാവ്, വിദ്യാർത്ഥിനികൾക്കായി പ്രശ്നോത്തരി സംഘടിപ്പിച്ചു. കോഴിക്കോട് താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി, താമരശ്ശേരി ലീഗൽ സർവീസസ് കമ്മിറ്റി സംയുക്തമായി നടത്തിയ പരിപാടി സബ് ജഡ്ജ് ലീന റഷീദ് ഉദ്ഘാടനം ചെയ്തു. സി ഗിരീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. രാജേഷ് കുമാർ മുഖ്യാതിഥിയായി. പ്രദീപ് ഗോപിനാഥ്, അഡ്വ. പി.കെ കൃഷ്ണവർമ്മ, അഡ്വ. അഞ്ജു എ, ബിൻഷ, പ്രേമൻ പറന്നാട്ടിൽ, സഹൽ, സലീം വട്ടക്കിണർ, ധനേഷ്, വിനീത, റഷീദ് പൂനൂർ, ഹാഷിം, ബാബുരാജ് പ്രസംഗിച്ചു.