ദേശീയ സെമിനാർ 16 ന്
കോഴിക്കോട്: കൈതപ്പൊയിൽ ലിറ്റിൽ ഫ്ലവർ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സോഷ്യൽ സയൻസസ് ആൻഡ് ഹെൽത്തിലെ (ലിസ) ഇംഗ്ലീഷ് വിഭാഗവും സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലും സംയുക്തമായി ദേശീയ സെമിനാർ സംഘടിപ്പിക്കുന്നു. ഡിസംബർ 16-ന് "ഭാഷയിലും സാഹിത്യത്തിലും ഡിജിറ്റൽ പരിവർത്തനം: പ്രതിനിധാനങ്ങളെ പുനർവായിക്കുമ്പോൾ" വിഷയത്തിൽ ക്യാമ്പസിൽ സംഘടിപ്പിക്കുന്ന സെമിനാർ രാവിലെ 9.30 ന് ലിസ പ്രിൻസിപ്പാൾ ഡോ.ബെന്നി ജോസഫ് ഉദ്ഘാടനം ചെയ്യും. അക്കാഡമിക് വിദഗ്ദ്ധരും ഗവേഷകരും പങ്കെടുക്കും. വിവരങ്ങൾക്ക് english@lissah.com, 8089370344, 7025783165.വാർത്താസമ്മേളനത്തിൽ സുബിൻ വർഗീസ്, ഫാ.നിജു തലച്ചിറ, സന ഷെറിൻ പങ്കെടുത്തു.