യു.ഡി.എഫ് പഞ്ചായത്ത് കൺവെൻഷൻ
മേപ്പയ്യൂർ: യു.ഡി.എഫ് കീഴരിയൂർ പഞ്ചായത്ത് കൺവെൻഷൻ മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ.അസീസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് യു.ഡി.എഫ് ചെയർമാൻ ടി.യു. സൈനുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. കെ.വിജയൻ, രാജേഷ് കീഴരിയൂർ, കെ.പി.രാമചന്ദ്രൻ, ഇടത്തിൽ ശിവൻ, ജാനിബ്, എടത്തിൽ ബാലകൃഷ്ണൻ, കെ.എം.സുരേഷ് ബാബു, എൻ.പി.മൂസ്സ, റസാക്ക് ടി.കെ.ഗോപാലൻ, കെ.കെ ദാസൻ, ഇ.രാമപന്ദ്രൻ, എം.എം രമേശൻ, ചുക്കോത്ത് ബാലൻ നായർ, ബി.ഉണ്ണികൃഷ്ണൻ, കെ.കെ.സത്താർ എന്നിവർ പ്രസംഗിച്ചു. ടി.യു.സൈനുദ്ദീൻ (ചെയർ), ഇടത്തിൽ ശിവൻ (ജന. കൺ) മനത്താനത്ത് രമേശൻ (ട്രഷ) എന്നിവർ ഭാരവാഹികളായി 201 അംഗ കമ്മിറ്റി രൂപീകരിച്ചു.