റോഡ് അപകടങ്ങളിൽ മരിച്ചവരുടെ ഓർമ പുതുക്കി

Tuesday 18 November 2025 12:06 AM IST
റോഡ് അപകടങ്ങളിൽ മരിച്ചവരുടെ ഓർമ പുതുക്കി വേൾഡ് ഡേ ഓഫ് റിമംബറൻസ് ഫോർ റോഡ് ട്രാഫിക് വിക്റ്റിംസ് ജില്ലാ കളക്ടർ വി.ആർ വിനോദ് ഉദ്ഘാടനം ചെയ്യുന്നു

മലപ്പുറം: റോഡ് അപകടങ്ങളിൽ മരിച്ചവരുടെ ഓർമ പുതുക്കി വേൾഡ് ഡേ ഓഫ് റിമംബറൻസ് ഫോർ റോഡ് ട്രാഫിക് വിക്റ്റിംസ് ആചരിച്ചു. ജില്ലാ കളക്ടർ വി. ആർ.വിനോദ് ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. റോഡപകടങ്ങൾ ഇല്ലാതാക്കാൻ നിയമങ്ങൾ പാലിച്ച് ശ്രദ്ധയോടെ വാഹനം ഓടിക്കണമെന്നും അശ്രദ്ധയും അവഗണനയുമാണ് അപകടങ്ങളുടെ പ്രധാന കാരണമെന്നും കളക്ടർ പറഞ്ഞു. ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ എം.പി.ജയിംസ് അദ്ധ്യക്ഷനായി. അഡീഷണൽ എസ്.പി വി.എ. കൃഷ്ണദാസ്, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. ടി.കെ.ഷുബിൻ, ആർ.ടി.ഒ ബി.ഷഫീഖ്, എൻഫോഴ്സ്മെൻ്റ് ആർ.ടി.ഒ ടി.പി. യൂസഫ്, ലാവർണ ട്രാൻസ്പോർട്ട് എം.ഡി മുഹമ്മദ് ഷാഫി, ട്രോമ കെയർ ജില്ലാ സെക്രട്ടറി കെ.പി.പ്രതീഷ് സംസാരിച്ചു.