തൊഴിൽ മേള

Tuesday 18 November 2025 12:36 AM IST

മലപ്പുറം: എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ച്, എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ജോബ് ഫെയറിന്റെ അഭിമുഖം 20ന് രാവിലെ 10 മുതൽ 1.30 വരെ മലപ്പുറം എംപ്ലോയബിലിറ്റി സെന്ററിൽ നടക്കും. ചെന്നൈയിലെ 'സ്വർണ ലത മദേർസൺ' സ്ഥാപനത്തിലേക്ക് 170 ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മൂന്ന് മാസത്തെ ട്രെയിനിങിന് ശേഷം നിയമനം നൽകും. പങ്കെടുക്കാനാഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ പ്രസ്തുത ദിവസം ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ച്/എംപ്ലോയബിലിറ്റി സെന്ററിൽ നേരിട്ട് എത്തണം.