സന്നിധാനത്തെ പൊലീസാകാൻ മികച്ച റെക്കാഡ് വേണം

Tuesday 18 November 2025 1:42 AM IST

കൊച്ചി: സത്യസന്ധരും മികച്ച സർവീസ് റെക്കാഡും ജോലിയിൽ സമർപ്പണവും ഉള്ളവരെ മാത്രമേ സന്നിധാനത്ത് കൺട്രോൾ റൂമുകളിൽ നിയോഗിക്കാവൂ എന്ന് സംസ്ഥാന പൊലീസ് മേധാവിക്കും ചീഫ് പൊലീസ് കോഓർഡിനേറ്റർക്കും ഹൈക്കോടതി നിർദ്ദേശം നൽകി. ഉദ്യോഗസ്ഥരെ നിയോഗിക്കുന്നതിനുമുമ്പ് ഉന്നതനിലവാരത്തിൽ കർശനമായ പരിശോധന നടത്തണം.

സന്നിധാനത്തെ പൊലീസ് കൺട്രോളറായി നിയോഗിച്ച ആർ. കൃഷ്ണകുമാറിനെ തത്‌സ്ഥാനത്തുനിന്ന് നീക്കിയതായി സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. സി.ബി.ഐ രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായതിനാലാണ് ഇദ്ദേഹത്തെ നീക്കിയത്. ആർ. കൃഷ്ണകുമാറിന്റെ സർവീസ് വിവരങ്ങൾ ഹാജരാക്കണമെന്ന് ജസ്റ്റിസ് വി. രാജാ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് നേരത്തേ നിർദ്ദേശിച്ചിരുന്നു.