'കൊച്ചിയിൽ ത്രിപുര ആവർത്തിക്കും"

Tuesday 18 November 2025 1:49 AM IST
ബി.ഡി.ജെ.എസ്

കൊച്ചി: കൊച്ചി നഗരസഭയിൽ ദേശീയ ജനാധിപത്യ സഖ്യം ത്രിപുര ആവർത്തിക്കുമെന്ന് ബി.ജെ.പി എറണാകുളം സിറ്റി ജില്ലാ പ്രസിഡന്റും ദേശീയ ജനാധിപത്യ സഖ്യം ജില്ലാ ചെയർമാനുമായ അഡ്വ. കെ.എസ്. ഷൈജു പറഞ്ഞു. ബി.ഡി.ജെ.എസ് രണ്ടാംഘട്ട സ്ഥാനാർഥികളെ പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബി.ഡി.ജെ.എസ് സിറ്റി ജില്ലാ പ്രസിഡന്റ് പി.ബി. സുജിത്ത് അദ്ധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി എ.ബി. ജയപ്രകാശ്, ശിവസേന സംസ്ഥാന വക്താവ് ടി.ആർ. ദേവൻ, നാഷണൽ ലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എം.എൻ. ഗിരി, പൊന്നുരുന്നി ഡിവിഷനിലെ സ്ഥാനാർത്ഥിയും ബി.ഡി.ജെ.എസ് സംസ്ഥാന എക്‌സിക്യുട്ടീവ് അംഗവുമായ അഡ്വ. ശ്രീകുമാർ തട്ടാരത്ത്, ജില്ലാ ജനറൽ സെക്രട്ടറിമാരായ എം.പി. ജിനീഷ്, കെ.കെ. പീതാംബരൻ, ജില്ലാ മീഡിയ കൺവീനർ സി. സതീശൻ, ടി.വി. ഹരിദാസ്, കെ.എസ്. വിജയൻ പാടിവട്ടം തുടങ്ങിയവർ സംസാരിച്ചു

സ്ഥാനാർത്ഥികൾ

കൊച്ചി നഗരസഭ ഡിവിഷൻ(40) ചളിക്കവട്ടം ----ദീപ വിജയൻ

ജില്ല പഞ്ചായത്ത് ഞാറക്കൽ ഡിവിഷൻ----മേരി ഷെർലി

വൈപ്പിൻ എളങ്കുന്നപ്പുഴ പഞ്ചായത്ത് 19-ാം വാർഡ് -------രശ്മി രാജേഷ്

ഞാറക്കൽ പഞ്ചായത്ത് 12-ാം വാർഡ് ------കെ. ഭുവനേന്ദ്രൻ

2-ാം വാർഡ് ---------നന്ദൻ മാങ്കായി

തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി 2-ാം വാർഡ് പുത്തൻകുളങ്ങര------ കെ.എസ്. സനോജ്,

തൃക്കാക്കര മുനിസിപ്പാലിറ്റി 5-ാം വാർഡ് നവോദയ-------- എൻ.വി. പുരുഷോത്തമൻ

2-ാം വാർഡ് പാട്ടുപുര----------- അഡ്വ.ജയ സുധ

മരട് മുനിസിപ്പാലിറ്റി 1-ാം വാർഡ്-----------സി.കെ. ദിലീപ്