എസ്.ഐ.ആറിന് എതിരെ ലീഗ് സുപ്രീംകോടതിയിൽ
Tuesday 18 November 2025 1:26 AM IST
ന്യൂഡൽഹി: കേരളത്തിലെ തീവ്ര വോട്ടർപട്ടിക പുതുക്കൽ (എസ്.ഐ.ആർ) അടിയന്തരമായി നിറുത്തിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചു. തദ്ദേശ തിരഞ്ഞെടുപ്പും എസ്.ഐ.ആറും ഒരേസമയം നടത്തുന്നതിനെ ഹർജിയിൽ ചോദ്യംചെയ്‌തു. കണ്ണൂരിലെ ബി.എൽ.ഒ അനീഷ് ജോർജിന്റെ ആത്മഹത്യ അടക്കം ചൂണ്ടിക്കാട്ടി. പൗരത്വ പരിശോധന നടത്തി കൂട്ട ഒഴിവാക്കലിനാണ് നീക്കമെന്നും ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി സമർപ്പിച്ച ഹർജിയിൽ പറയുന്നു.