സ്വർണക്കൊള്ള: ഇ.ഡിയുടെ ഹർജി ദേവസ്വംബെഞ്ചിന്
Tuesday 18 November 2025 1:28 AM IST
കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ പൊലീസ് രജിസ്റ്റർചെയ്ത എഫ്.ഐ.ആറിന്റെ മുദ്രവച്ച പകർപ്പ് കൈമാറണമെന്ന ഇ.ഡിയുടെ ആവശ്യം ദേവസ്വംബെഞ്ചിന് വിടുന്നതാണ് ഉചിതമെന്ന് ഹൈക്കോടതി സിംഗിൾബെഞ്ച് നിർദ്ദേശിച്ചു. സ്വർണക്കൊള്ള കേസിൽ എസ്.ഐ.ടിയുടെ അന്വേഷണം ദേവസ്വംബെഞ്ചിന്റെ മേൽനോട്ടത്തിലാണ്. ഈ സാഹചര്യത്തിലാണ് ഇ.ഡിയുടെ ഹർജിയും അതേ ബെഞ്ചിലേക്ക് വിടാൻ ജസ്റ്റിസ് സി.എസ്. ഡയസ് നിർദ്ദേശിച്ചത്. ഇതിനായി ചീഫ് ജസ്റ്റിസിന്റെ അനുമതിതേടാൻ രജിസ്ട്രിയോട് ആവശ്യപ്പെട്ടു. എഫ്.ഐ.ആറിന്റെ സർട്ടിഫൈഡ് കോപ്പി നിഷേധിച്ച റാന്നി മജിസ്ട്രേട്ട് കോടതിയുടെ നടപടിക്കെതിരേയാണ് ഇ.ഡി ഹൈക്കോടതിയെ സമീപിച്ചത്.