എസ്.ഐ.ആർ: ചുമതല നൽകി കെ.പി.സി.സി

Tuesday 18 November 2025 1:35 AM IST

തിരുവനന്തപുരം: എസ്.ഐ.ആറുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ അസംബ്ളി നിയോജക മണ്ഡലം തലത്തിൽ നേതാക്കൾക്ക് ചുമതല നൽകാൻ കെ.പി.സി.സി തീരുമാനം. കെ.പി.സി.സി ഭാരവാഹികൾക്കും മറ്റ് മുതിർന്ന നേതാക്കൾക്കുമാണ് ഓരോ മണ്ഡലത്തിന്റെയും ചുമതല. അർഹരായ വോട്ടർമാർ പട്ടികയിൽ നിന്നൊഴിവായിട്ടുണ്ടോ എന്നു പരിശോധിച്ച് തുടർ നടപടി സ്വീകരിക്കുക, പൊതുജനങ്ങളുടെ സംശയ ദൂരീകരണം തുടങ്ങിയവയാണ് ഇവരുടെ ചുമതല.