പത്രിക സമർപ്പണം 21 വരെ

Tuesday 18 November 2025 12:37 AM IST

പത്തനംതിട്ട : 21 വരെ പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 11നും വൈകിട്ട് മൂന്നിനുമിടയിൽ പത്രിക സമർപ്പിക്കാം. സൂക്ഷ്മപരിശോധന 22ന് നടക്കും. സ്ഥാനാർത്ഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി 24. വോട്ടെടുപ്പ് ഡിസംബർ ഒമ്പതിന് രാവിലെ ഏഴു മുതൽ വൈകിട്ട് ആറുവരെ. ഡിസംബർ 13 ന് രാവിലെ എട്ടു മുതൽ വോട്ടെണ്ണും. തിരഞ്ഞെടുപ്പ് പ്രക്രിയ ഡിസംബർ 18 ന് പൂർത്തിയാകും.