പള്ളി പെരുന്നാൾ
Tuesday 18 November 2025 1:40 AM IST
പട്ടാമ്പി: ചാലിശ്ശേരി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയുടെ 160ാമത് ശിലാസ്ഥാപന പെരുന്നാൾ നവംബർ 20, 21 തീയതികളിൽ ആഘോഷിക്കുമെന്ന് ഭാരവാഹികൾ കൂറ്റനാട് നടത്തിയ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. 20ന് വൈകീട്ട് 6.15ന് സന്ധ്യാ പ്രാർത്ഥന. തുടർന്ന് പെരുന്നാൾ പ്രദക്ഷിണം, ആശീർവാദം. 21ന് രാവിലെ 7.30ന്പ്രഭാത പ്രാർത്ഥന. 8.30ന് വിശുദ്ധ കുർബ്ബാന. പെരുന്നാൾ സന്ദേശം. 12.30 ന് പകൽ പെരുന്നാൾ ആരംഭിച്ച് വൈകീട്ട് അഞ്ചിന് സമാപിക്കും. പ്രദക്ഷിണം, ആശീർവാദം, പൊതുസദ്യയോടെ പെരുന്നാൾ സമാപിക്കും.