ശബരിമല: 450 ബസുകൾ

Tuesday 18 November 2025 12:43 AM IST

തിരുവനന്തപുരം: ശബരിമല മണ്ഡലകാലത്തോട് അനുബന്ധിച്ച് ആദ്യഘട്ടത്തിൽ 450 ബസുകൾ സർവീസ് നടത്തുമെന്ന് കെ.എസ്.ആർ.ടി.സി. നിലയ്ക്കൽ- പമ്പ ചെയിൻസർവീസ് ഓരോ മിനിറ്റിലും മൂന്ന് ബസുകൾ വീതം സർവീസ് നടത്തും. ഇതിനായി 202 ബസുകൾ നിലവിൽ പമ്പയിലെത്തിച്ചിട്ടുണ്ട്. എ.സി, നോൺ എ.സി ലോഫ്ലോർ ബസുകൾ ഉൾപ്പെടെയാണിതെന്ന് കെ.എസ്. ആർ. ടി. സി പമ്പ സ്പെഷ്യൽ ഓഫീസർ റോയി ജേക്കബ് പറഞ്ഞു.കെ.എസ്. ആർ. ടി. സി ആംബുലൻസ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. തിരക്ക് കൂടുന്നതനുസരിച്ച് കൂടുതൽ സർവീസുകൾ ഏർപ്പെടുത്തുമെന്നും അധികൃതർ അറിയിച്ചു. പമ്പ കെ.എസ്.ആർ.ടി.സി ഫോൺ നമ്പർ: 949702409.