വാർഷിക സമ്മേളനം

Tuesday 18 November 2025 1:44 AM IST
കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ മുതലമട മണ്ഡലം വാർഷിക സമ്മേളനത്തിൽ നിന്ന്.

മുതലമട: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ മുതലമട മണ്ഡലം വാർഷിക സമ്മേളനം ചുള്ളിയാർമേട്ടിൽ നടന്നു. ജില്ല കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി പി.മാധവൻ ഉദ്ഘാടനം ചെയ്തു. എ.രഹ്മത്തുള്ള അദ്ധ്യക്ഷത വഹിച്ചു. യു.ഹനീഫ സ്വാഗതം പറഞ്ഞു. പെൻഷൻകാരുടെ പിടിച്ചുവെച്ച ഡി.ആർ കുടിശ്ശിക, പെൻഷൻ പരിഷ്‌കരണ കുടിശ്ശിക, മെഡിസെപ്പിലെ അപാകതകൾ എന്നിവ പരിഹരിക്കണമെന്നും പാലക്കാട്-പൊള്ളാച്ചി പാസഞ്ചർ ട്രെയിനുകൾ പുനഃസ്ഥാപിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. എ.മോഹൻ, എ.ജനാർദ്ദനൻ, കെ.വിശ്വനാഥൻ, കെ.വിജയൻ, എം.ലതമേനോൻ, കെ.എം.സബിയ തുടങ്ങിയവർ സംസാരിച്ചു.