ശ്രീനാദേവി കുഞ്ഞമ്മ കോൺഗ്രസിൽ
Tuesday 18 November 2025 12:46 AM IST
പത്തനംതിട്ട: പള്ളിക്കൽ ഡിവിഷനിലെ ജില്ലാ പഞ്ചായത്തംഗവും എ.ഐ.വൈ.എഫ് മുൻസംസ്ഥാന കമ്മിറ്റി അംഗവുമായ ശ്രീനാദേവി കുഞ്ഞമ്മ കോൺഗ്രസിൽ അംഗത്വമെടുത്തു. ഇന്നലെ വൈകിട്ട് ഡി സി സി ഓഫീസിലെത്തി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ നിന്ന് അംഗത്വം സ്വീകരിച്ചു. പള്ളിക്കൽ ഡിവിഷനിൽ നിന്ന് യു.ഡി.എഫ് സ്ഥാനാർത്ഥിയായി ശ്രീനാദേവി കുഞ്ഞമ്മ മത്സരിക്കുമെന്ന് സതീഷ് കൊച്ചുപറമ്പിൽ അറിയിച്ചു. ഇന്നലെ രാവിലെ തിരുവനന്തപുരത്ത് കെ.പി.സി.സി ഓഫീസിലെത്തി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ എന്നിവരെ കണ്ടിരുന്നു. ഡി.സി.സി ഒാഫീസിൽ ആന്റോ ആന്റണി.എം.പി, കെ പി സി സി ജനറൽ സെക്രട്ടറി പഴകുളം മധു, ആറൻമുള്ള നയോജകമണ്ഡലം പ്രസിഡന്റ് ജെറി മാത്യു സാം, അബ്ദുൾ ഷുക്കൂർ, ശിവദാസൻ ഏനായർ, മാലേത്ത് സരളാദേവി, വിജയ് ഇന്ദുചൂഢൻ, ജോർജ് മാമൻ കൊണ്ടൂർ തുടങ്ങിയവർ പ്രസംഗിച്ചു.