സി.പി.ഐയിൽ ഭിന്നത ജില്ല നേതാവ് ഉൾപ്പെടെ 50 പേർ പാർട്ടി വിട്ടു

Tuesday 18 November 2025 12:56 AM IST
സി.പി.ഐ

കുറ്റ്യാടി: സി.പി.ഐ ജില്ലാ, മണ്ഡലം നേതൃത്വങ്ങളുടെ പക്ഷപാതപരമായ സമീപനങ്ങളിൽ പ്രതിഷേധിച്ച് കാവിലുംപാറ പഞ്ചായത്തിലെ 26 പ്രവർത്തകരും അവരുടെ കുടുംബാംഗങ്ങൾ ഉൾപ്പെടെ 50 പേർ പാർട്ടി വിട്ടതായി അറിയിച്ചു. കിസാൻസഭ ജില്ലാ കമ്മിറ്റി അംഗം രാജു തോട്ടുംചിറ, മുൻ കാവിലുംപാറ പഞ്ചായത്ത് അംഗം പുഷ്പ തോട്ടുംചിറ, കാവിലുംപാറ ലോക്കൽ കമ്മിറ്റി അംഗങ്ങളായ വി.കെ.അംബുജാക്ഷൻ, പി.പി.ദിനേശൻ, സത്യൻ മംഗലത്ത്, പി.കെ.ഷാജി, കരിങ്ങാട് ബ്രാഞ്ച് സെക്രട്ടറി കെ.ആർ.സുനിൽ, ചാപ്പൻതോട്ടം ബ്രാഞ്ച് സെക്രട്ടറി കെ.പി.രതീഷ് ഉൾപ്പെടെയുള്ള പ്രവർത്തകരാണ് രാജിവച്ചത്. ഏത് പാർട്ടിയിൽ ചേർന്ന് പ്രവർത്തിക്കുമെന്ന് പിന്നീട് തീരുമാനിക്കുമെന്ന് ഇവർ അറിയിച്ചു.