പെൻഷൻകാരെ വഞ്ചിച്ചെന്ന് കെ.എസ്.എസ്.പി.എ
Tuesday 18 November 2025 12:00 AM IST
തിരുവനന്തപുരം: ഡി.എ/ ഡി.ആർ നൽകാതെയും പെൻഷൻ പരിഷ്കരണം അട്ടിമറിച്ചും പെൻഷൻകാരെ സർക്കാർ വഞ്ചിക്കുകയാണെന്നും തദ്ദേശ തിരഞ്ഞെടുപ്പ് ഇതിനെതിരേയുള്ള താക്കീതായിരിക്കുമെന്നും കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ (കെ.എസ്.എസ്.പി.എ). അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എം.പി.വേലായുധൻ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി ആർ.രാജൻ കുരുക്കൾ, ട്രഷറർ വി.ഗോപാലകൃഷ്ണൻ നായർ, അഡ്വ.കെ.ആർ.കുറുപ്പ്, കെ.വി.മുരളി, വി.മധുസൂദനൻ തുടങ്ങിയവർ പങ്കെടുത്തു.