2000 ക്ഷേമപെൻഷൻ,​ കുടിശിക വ്യാഴാഴ്ച കിട്ടും

Tuesday 18 November 2025 12:00 AM IST

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതിന് തൊട്ടുമുമ്പ് പുതുക്കിയ 2000 രൂപ ക്ഷേമപെൻഷനും 1600 രൂപ കുടിശികയും ചേർത്ത് 3600 രൂപ വ്യാഴാഴ്ച വിതരണം ചെയ്യും. ഇതോടെ കുടിശിക മുഴുവൻ തീരും. അഞ്ച് മാസത്തെ കുടിശികയാണുണ്ടായിരുന്നത്. 63,77,935 ഗുണഭോക്താക്കൾക്കാണ് ക്ഷേമപെൻഷനുള്ളത്. തുക വർധിപ്പിച്ചതോടെ ഒരുമാസത്തെ ക്ഷേമപെൻഷൻ നൽകാൻ ചെലവ് 810 കോടിയിൽ നിന്ന് 1050 കോടി രൂപയായി.