ധ​ന​ല​ക്ഷ്മി​ ബാ​ങ്ക് ശബരിമല സ​ന്നി​ധാ​നം​ ശാഖയ്ക്ക് തുടക്കം

Tuesday 18 November 2025 12:16 AM IST

ശബരിമല : ധ​ന​ല​ക്ഷ്മി​ ബാ​ങ്കി​ന്റെ​ ശ​ബ​രി​മ​ല​ സ​ന്നി​ധാ​നം​ ശാഖയുടെ​ ഉദ്ഘാടനം ദേ​വ​സ്വം​ ബോ​ർ​ഡ് പ്ര​സി​ഡ​ന്റ് കെ​. ജ​യ​കു​മാ​ർ നിർവഹിച്ചു. തന്ത്രി​ ക​ണ്ഠര​ര്​ മ​ഹേ​ഷ് മോ​ഹ​ന​ര് ,​ മേ​ൽ​ശാ​ന്തി​ ​ ഇ​ ഡി​ പ്ര​സാ​ദ് എ​ന്നി​വ​ർ​ ഭ​ദ്ര​ദീ​പം​ കൊ​ളു​ത്തി​.​ ദേ​വ​സ്വം​ ബോ​ർ​ഡ് അം​ഗ​ങ്ങ​ളാ​യ​ കെ​.രാ​ജു​,​ അ​ഡ്വ​. പി​ ഡി​.സ​ന്തോ​ഷ് കു​മാ​ർ​,​ ധ​ന​ല​ക്ഷ്മി​ ബാ​ങ്ക് ചെ​യ​ർ​മാ​ൻ കെ​.എ​ൻ​. മ​ധു​സൂ​ദ​ന​ൻ​ (​ക​ല​ഞ്ഞൂ​ർ​ മ​ധു​)​ ,​മാനേജിംഗ് ഡയറക്‌ടർ കെ.കെ​ ​ അ​ജി​ത്ത് കു​മാ​ർ​. തി​രു​വ​ന​ന്ത​പു​രം​ റീ​ജി​യ​ണ​ൽ​ മാ​നേ​ജ​ർ വി​.വി​. ശ്രീ​കാ​ന്ത് എ​ന്നി​വ​ർ​ പങ്കെടുത്തു. ​​മ​ണ്ഡ​ല​ മ​ക​ര​വി​ള​ക്ക് ഉ​ത്സ​വ​കാ​ല​ത്ത് സ​ന്നി​ധാ​ന​ത്ത് 2​4​ മ​ണി​ക്കൂ​റും​ ​ അ​പ്പം​ ,​ അ​ര​വ​ണ​ കൗ​ണ്ട​റു​ക​ളു​ടെ​ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ മുന്നൂറിൽപ്പരം ധ​ന​ല​ക്ഷ്മി​ ബാ​ങ്ക് ജീ​വ​ന​ക്കാ​രാ​ണ് ഏ​കോ​പി​പ്പി​ക്കു​ന്ന​ത്. ​ശബ​രി​മ​ല​യി​ലെ​ സേ​വ​ന​ങ്ങ​ൾ​ ഡി​ജി​റ്റ​ലൈ​സ് ചെ​യ്യു​ന്ന​തി​ന്​ സ​ന്നി​ധാ​ന​ത്തി​ന്റെ​ വി​വി​ധ​ ഇ​ട​ങ്ങ​ളി​ൽ​ ഇ​ -​ കാ​ണി​ക്ക​ സം​വി​ധാ​നം​ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. അ​ന്ന​ദാ​നം വ​ഴി​പാ​ടി​നാ​യി​ ക്യൂ​.ആ​ർ​ കോ​ഡ്,​ പ്ര​സാ​ദ​ വി​ത​ര​ണ​ കൗ​ണ്ട​റു​ക​ളി​ൽ​ പി​.ഒ​.എ​സ്,​​ ക്യൂ​.ആ​ർ​ കോ​ഡ് എ​ന്നീ​ സം​വി​ധാ​ന​ങ്ങ​ളും​ ഒ​രു​ക്കി​യി​ട്ടു​ണ്ട്. സ​ന്നി​ധാ​നം​,​ പ​മ്പ​ എ​രു​മേ​ലി​ എ​ന്നി​വി​ട​ങ്ങ​ളി​ലെ​ ശാ​ഖ​ക​ളി​ലൂ​ടെ​ ഭ​ക്ത​ർ​ക്ക് വി​വി​ധ​ സേ​വ​ന​ങ്ങ​ളും ന​ൽ​കുന്നു.