പീഡനക്കേസിൽ അറസ്റ്റിലായി

Tuesday 18 November 2025 12:21 AM IST

പെരുമ്പെട്ടി : 17 കാരിയെ ലൈംഗികപീഡനത്തിനിരയാക്കിയ കേസിലെ പ്രതിയെ പിടികൂടി. മല്ലപ്പള്ളി മടുക്കോലി കൊട്ടകപ്പറമ്പിൽ മനു കെ.എം (28) ആണ് അറസ്റ്റിലായത്. വീട്ടിൽ ആരും ഇല്ലാത്ത സമയത്ത് പ്രണയം നടിച്ച്, കുട്ടിയുടെ വീട്ടിലെത്തി ഒന്നിലധികം തവണ പീഡിപ്പിക്കുകയായിരുന്നു. മോഷണക്കേസുകളുൾപ്പടെ നിരവധി കേസുകളിൽ പ്രതിയായ മനു സംഭവത്തെ തുടർന്ന് ഒളിവിൽപ്പോയിരുന്നു. പെരുമ്പെട്ടി പൊലീസ് ഇൻസ്‌പെക്ടർ സജീഷ് കുമാർ ബി. സിവിൽപൊലീസ് ഓഫീസർമാരായ അലക്‌സ്, അഭിജിത്ത് എന്നിവർ അടങ്ങുന്ന സംഘമാണ് പിടികൂടിയത്.