പ്രാർത്ഥനാ വാരസമാപനം

Tuesday 18 November 2025 12:24 AM IST

ഇരവിപേരൂർ : വൈ.എം.സി.എ റീജണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ എക്യുമെനിക്കൽ അസംബ്ളിയുടെ ഉദ്ഘാടനം ഗീവർഗീസ് മാർ അപ്രേം മെത്രാപ്പൊലീത്താ ഉദ്ഘാടനം ചെയ്തു. കേരള റീജൻ ചെയർമാൻ പ്രൊഫസർ അലക്സ് തോമസ് അദ്ധ്യക്ഷത വഹിച്ചു. റവ.എബി ടി.മാമ്മൻ മുഖ്യപ്രഭാഷണം നടത്തി. അഡ്വ.ജയൻ മാത്യു,ജോജി പി.തോമസ്, ലിനോജ് ചാക്കോ, അഡ്വ.വി.സി സാബു, ഡോ.റെജി വർഗീസ്, സുനിൽ മറ്റത്ത്ഐപ്പ് വർഗീസ്, ജോ ഇലഞ്ഞിമൂട്ടിൻ, ജൂബിൻ ജോൺ, കെ.സി മാത്യു, റോയി വർഗീസ്, ജിജി മാമ്മൻ കൊണ്ടൂർ, പി.ടി ജോൺ എന്നിവർ പ്രസംഗിച്ചു.