പമ്പയ്ക്ക് ബസ് സർവീസ് തുടങ്ങി
Tuesday 18 November 2025 12:25 AM IST
തിരുവല്ല : ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാടനത്തോടനുബന്ധിച്ച് ഭക്തരുടെ സൗകര്യാത്ഥം ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ നിന്ന് പമ്പയ്ക്ക് കെ.എസ്ആർ.ടി.സി ബസ് സർവീസ് ആരംഭിച്ചു. ക്ഷേത്ര മുഖ്യകാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി ഫ്ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം നിർവഹിച്ചു. കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു. മേൽശാന്തിമാരായ അശോകൻ നമ്പൂതിരി, രഞ്ജിത് ബി. നമ്പൂതിരി, ദുർഗാദത്തൻ നമ്പൂതിരി, ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് പിഷാരത്ത് എന്നിവർ നേതൃത്വം നൽകി. ദിവസവും രാത്രി എട്ടിനാണ് ക്ഷേത്രത്തിൽ നിന്ന് ബസ് സർവീസ് പമ്പയ്ക്ക് പുറപ്പെടുന്നത്.