അഞ്ചൽ വൈ.എം.സി.എ പ്രാർത്ഥനാ വാരം

Tuesday 18 November 2025 12:57 AM IST
അഞ്ചൽ സെന്റ് പോൾസ് മാ‌ർത്തോമ്മാ പള്ളിയിൽ നടന്ന വൈ.എം.സി.എ പ്രാർത്ഥനാവാരത്തിന്റെ സമാപന സമ്മേളനത്തിൽ പത്തനംതിട്ട രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. സാമുവേൽമാ‌ർ ഐറേനിയോസ്, പ്രൊഫ.അലക്‌സ് തോമസ്, ഫാ. ബോവസ് മാത്യു തുടങ്ങിയവർ സമീപം

അഞ്ചൽ: വൈ.എം.സി.എ. കേരള റീജിയന്റെയും അഞ്ചൽ വൈ.എം.സി.എയുടെയും സംയുക്താഭിമുഖ്യത്തിൽ ഒരാഴ്ച നീണ്ടുനിന്ന പ്രാർത്ഥനാവാരം സമാപിച്ചു. അഞ്ചൽ സെന്റ് പോൾസ് മാർത്തോമ്മാ പള്ളിയിൽ നടന്ന സമാപന സമ്മേളനത്തിൽ റീജിയണൽ ചെയർമാൻ പ്രൊഫ.അലക്സ് തോമസ് അദ്ധ്യക്ഷനായി. പത്തനംതിട്ട രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ.സാമുവേൽ മാർ ഐറേനിയോസ് മുഖ്യസന്ദേശം നൽകി. അഞ്ചൽ വൈ.എം.സി.എ പ്രസിഡന്റ് ഫാ. ബോവസ് മാത്യു, ഫാ.തോമസ് ടി.വർഗ്ഗീസ് കോർ എപ്പിസ്‌കോപ്പ, സെന്റ് പോൾസ് പള്ളി വികാരി ഫാ.എബ്രഹാം തോമസ്, സബ് റീജിയണൽ ചെയർമാൻ ഡോ.എബ്രഹാം മാത്യു, റീജിയണൽ സെക്രട്ടറി ഡോ.റെജി വർഗ്ഗീസ്, അഞ്ചൽ വൈ.എം.സി.എ സെക്രട്ടറി അലക്സാണ്ടർ മത്തായി, സബ് റീജിയണൽ ജനറൽ കൺവീനർ ഷിബു കെ.ജോർജ്, ട്രഷറാർ പി.ജെ.ഫിലിപ്പ്, കെ.എ.ജോൺ, ഡാനിയേൽ കനകക്കുന്ന് എന്നിവർ സംസാരിച്ചു.

ബാബു തടത്തിൽ രചിച്ച "തെന്മലയോരം" എന്ന പുസ്തകത്തിന്റെ കവർ പ്രകാശനം ബിഷപ്പ് സാമുവേൽ മാർ ഐറേനിയോസ് നിർവഹിച്ചു.