എൻ.ജ.ഒ അസോ. പ്രതിഷേധ ധർണ

Tuesday 18 November 2025 12:20 AM IST

കൊല്ലം: കണ്ണൂരിലെ ബി.എൽ.ഒ അനീഷ് ജോർജിന്റെ ആത്മഹത്യയ്ക്ക് ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട്, ബി.എൽ.ഒ ജോലി ബഹിഷ്കരിച്ച് എൻ.ജി.ഒ അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിലേക്ക് മാർച്ചും ധർണയും നടത്തി. സംസ്ഥാന സെക്രട്ടറി സി.അനിൽ ബാബു പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എസ്.ഉല്ലാസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ജെ.ശുഭ, സെറ്റോ ജില്ലാ ചെയർമാൻ അർത്തിയിൽ സമീർ, എൻ.ബാബു, ബിനു കോട്ടാത്തല, ജോൺസൺ കുറുവേലിൽ, ഫിറോസ് വാളത്തുംഗൽ, ആർ.രഞ്ചു, ബി.അനീഷ് ബാബു, ബി.ലുബിന, എം.മനോജ്, എം.ആർ.ദിലീപ്, ഷാരോൺ അച്ചൻ കുഞ്ഞ്, വിമൽ കല്ലട, പൗളിൻ ജോർജ് എന്നിവർ സംസാരിച്ചു.